ഓരോ ഗതികേട്!; ഭക്ഷണമെന്ന് കരുതി സ്വന്തം വാലു വിഴുങ്ങി പാമ്പ്; വൈറലായി വീഡീയോ

പെൻസിൽവാനിയയിലെ ഒരു പാമ്പ്‌വളർത്തൽ കേന്ദ്രത്തിലാണ് സംഭവം.

Last Updated: ബുധന്‍, 14 ഓഗസ്റ്റ് 2019 (08:23 IST)
ഒരു പാമ്പ് സ്വന്തം വാല് തന്നെ വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പെൻസിൽവാനിയയിലെ ഒരു പാമ്പ്‌വളർത്തൽ കേന്ദ്രത്തിലാണ് സംഭവം. ആഹാരമെന്ന് കരുതി തന്റെ തന്നെ വാൽ പാമ്പ് വിഴുങ്ങുന്നത് വാച്ചർമാരിലൊരാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പാമ്പിനെ രക്ഷപെടുത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

വാലിന്റെ മുക്കാൽ ഭാഗവും വായ്‌ക്കുള്ളിലാക്കിയ പാമ്പിൽ നിന്ന് ജെസ്സെ റോത്താക്കർ എന്ന വാച്ചർ ശ്രമപ്പെട്ടാണ് വാൽ പുറത്തെടുത്തത്. കിംഗ് സ്നോക്കാണ് തന്റെ തന്നെ വാൽ വിഴുങ്ങിയത്. ഈ പാമ്പുവളർത്തൽ കേന്ദ്രത്തിൽ 15 വർഷത്തിനിടെ ഇതാദ്യമായാണ്. ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :