ലണ്ട്ണ്|
Last Modified ശനി, 5 സെപ്റ്റംബര്‍ 2015 (12:28 IST)
ഹംഗറിയിലേക്ക് കൂടുതല്‍
മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ താല്പര്യമില്ലെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്ബന്. തങ്ങളുടെ രാജ്യത്തേക്ക് ആരെയാണ് സ്വീകരിക്കേണ്ടതെന്ന് ഓരോ രാജ്യത്തിനും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വിക്ടര്‍ ഒര്ബന് പറഞ്ഞു. സ്വന്തം രാജ്യത്ത് കൂടുതല്‍ മുസ്ലീങ്ങള്‍ വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ രാജ്യത്തിനും ഉണ്ട്. അവര്‍ക്കു വേണമെങ്കില്‍ ആകാം.
ഞങ്ങള്‍ക്ക് അത് ആവശ്യമില്ല.ഞങ്ങളുടെ രാജ്യത്ത് കൂടുതല്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്
അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളതുകാരണം മറ്റു രാജ്യങ്ങള്‍ നേരിടുന്നതുപോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്കു താല്പര്യമില്ല. മുസ്ലീങ്ങളെ സ്വീകരിച്ചേ പറ്റൂ എന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്നു തോന്നുന്നില്ല അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ മുസ്ലിംകള് വരുന്നത് മൂലം മറ്റ് രാജ്യങ്ങള്‍ നേരിടുന്നതുപോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്കു താല്പര്യമില്ല. മുസ്ലിംകളെ സ്വീകരിച്ചേ മതിയാവൂവെന്നു ഞങ്ങളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ല. ദയവു ചെയ്ത് സിറിയന്‍ കുടിയേറ്റക്കാര്‍ ഹംഗറിയിലേക്കു വരരുത്. കാരണം നിങ്ങളെ രാജ്യത്തേക്കു സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പു പറയാനാകില്ല.അഭയാര്‍ത്ഥികളുടെ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയന് സ്വീകരിക്കുന്ന നിലപാടിനെ ഹംഗേറിയന്‍ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്റെ തെറ്റായ കുടിയേറ്റ നയങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.
മധ്യേഷ്യന്‍, ആഫ്രിക്ക മേഖലകളിലെ സംഘര്‍ഷബാധിത പ്രദേശത്തുനിന്നും രക്ഷപ്പെട്ട് ആയിരക്കണക്കിനാളുകള്‍ യൂറോപ്പില്‍ അഭയംതേടിയെത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. അതിനിടെ ഓസ്ട്രിയയിലേക്കോ ജര്‍മ്മനിയിലേക്കോ പോകുന്നതിനായി ട്രെയിനുകളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട്
ബുഡാപെസ്റ്റിലെ റെയില്‍വേ സ്റ്റേഷനു പുറത്തു നൂറുകണക്കിനു അഭയാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.