ഐഎസുമായി ബന്ധമില്ലെന്ന് നാട്ടിലെത്തിയ തിരൂർ സ്വദേശി

തിരൂർ:| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (20:33 IST)
ഐസിസുമായി ബന്ധമില്ലെന്ന് യുഎഇ നാട്ടിലേക്കയച്ച തിരൂർ സ്വദേശി. അബുദാബിയിൽ നിന്ന് കാണാതായ മലയാളിയെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും ജാബിർ വാർത്താ ചാനലിനോട് പറഞ്ഞു. ഇയാൾ മരിച്ചിരിക്കാനാണ് സാധ്യതയെന്നും ഇയാള്‍ ഒരു വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സംശയത്തിന്റെ പേരില്‍ അബുദാബിയില്‍ തടവിലായിരുന്നു .റോയും ഇന്റലിജന്‍സും ചോദ്യം ചെയ്തിട്ടില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചാണ് വിവരം ശേഖരിച്ചതെന്നും ഇയാള്‍ പറഞ്ഞു.ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച പതിനൊന്ന് ഇന്ത്യാക്കാര്‍ യുഎഇ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :