ഹോളിവുഡ് താരം റോബിന്‍ വില്യംസ് മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (11:03 IST)
പ്രശസ്ത ഹോളിവുഡ് നടനും ഓസ്കര്‍ ജേതാവുമായ റോബിന്‍ വില്യംസിനെ (63) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കുറേനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ പൊലീസെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

1997ലാണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് ലഭിക്കുന്നത്. രണ്ട് തവണ എമ്മി അവാര്‍ഡും നാല് ഗോള്‍ഡണ്‍ ഗ്ലോബ്‌സ് പുരസ്‌കാരങ്ങളും അഞ്ച് ഗ്രാമി അവാര്‍ഡുകളും നേടി. ഗുഡ്‌മോര്‍ണിംഗ് വിയറ്റ്‌നാം, ഡെഡ് പോയറ്റ്‌സ് സൊസൈറ്റി, ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ്‌വില്‍ ഹണ്ടിംഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :