വാഷിംഗ്ടണ്‍|
jibin|
Last Modified വെള്ളി, 10 ജൂണ്‍ 2016 (09:17 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹിലരി ക്ലിന്റനെ പിന്തുണച്ച് പ്രസിഡന്റ്
ബരാക് ഒബാമ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ് ഹിലരി ക്ലിന്റണ്. പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കിയ ഹിലരി ക്ലിന്റണിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഒബാമ വ്യക്തമാക്കി.
ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റണിന്റെ എതിരാളിയായ ബെര്‍ണി സാന്റേഴ്സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബരാക് ഒബാമ നിലപാട് വ്യക്തമാക്കിയത്.
ഒബാമയുടെ പിന്തുണ തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹിലാരി പറഞ്ഞു. അതേസമയം, ഒബാമ ഹിലാരിക്ക് പിന്തുണ നല്‍കിയതിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ഡൊണാള്‍ഡ് ട്രംമ്പ് രംഗത്തെത്തി. ഒബാം അടുത്ത നാലുവര്‍ഷം കൂടി പ്രസിഡന്റാകാന്‍ നീക്കം നടത്തുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അടുത്തിടെ കാലിഫോര്‍ണിയ, ന്യൂ ജഴ്സി, ന്യൂ മെക്സിക്കോ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രൈമറികളില്‍ വിജയിച്ചതോടെ ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. 2755 ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണയാണ് ഇതിനോടകം അവര്‍ നേടിയത്.