സിദ്ദുവിന്റെ ആലിംഗന വിവാദം; തിരിച്ചടിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത്

സിദ്ദുവിന്റെ ആലിംഗന വിവാദം; തിരിച്ചടിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത്

  navjot singh sidhu , pakistan , Congress , BJP , Imran khan , നവ്‌ജോത് സിംഗ് സിദ്ദു , കോണ്‍ഗ്രസ് , പാകിസ്ഥാന്‍ , ഇമ്രാന്‍ ഖാന്‍ , ആലിംഗനം
ഇസ്ലാമാബാദ്| jibin| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (18:06 IST)
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ‍ ചടങ്ങില്‍ പാകിസ്ഥാന്‍ സൈനിക മേധാവിയെ ആലിംഗനം ചെയ്‌ത് വിവാദത്തിലായ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിംഗ് സിദ്ദുവിന് പിന്തുണയുമായി പാക് പ്രധാനമന്ത്രി രംഗത്ത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിദ്ദുവിനോട് താന്‍ നന്ദി പറയുന്നു. അദ്ദേഹത്തെ വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ സമാധാനം ആഗ്രഹിക്കാത്തവരാണ്. സമാധാനത്തിന്റെ അംബാസഡറാണ് സിദ്ദുവെന്നും ഇമ്രാന്‍ വ്യക്തമാക്കി.

സമാധാനത്തിന്റെ അംബാസഡറാണ് സിദ്ദു. ഭിന്നതകള്‍ പരിഹരിച്ചാല്‍ മത്രമെ വ്യാപാര ബന്ധവും പുനസ്ഥാപിക്കാന്‍ സാധിക്കൂ. അങ്ങനെ സംഭവിച്ചാല്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാനാകുമെന്നും ഇമ്രാന്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ‍ ചടങ്ങില്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്‌തതാണ് സിദ്ദുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. ബിജെപി നേതാക്കളാണ് അദ്ദേഹത്തിനെതിരെ രംഗത്തുവന്നത്.

അതേസമയം, വിഷയത്തില്‍ സിദ്ദു നിലപാട് വ്യക്തമാക്കിയിരുന്നു. ബജ്‌വയെ താന്‍ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തിലാണ്. ഗുരു നാനാക്കിന്റെ 550മത് ജന്മവാര്‍ഷികത്തില്‍ കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കുള്ള പാത തുറക്കുന്നതിനെക്കുറിച്ച് പാകിസ്ഥാന്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞപ്പോള്‍ തനിക്ക് അതിയായ സന്തോഷം തോന്നി. ഈ സംഭവമാണ് ബജ്‌വയെ ആലിംഗനം ചെയ്യുന്നതിന് കാരണമായതെന്നും സിദ്ദു പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :