ലതാമിന് സെഞ്ചുറി; ന്യൂസിലൻഡ് 403ന് പുറത്ത്

  പാകിസ്ഥാന്‍ ന്യൂസിലൻഡ് രണ്ടാം ക്രിക്കറ്റ്  ടെസ്റ്റ് , ലതാം , ക്രിക്കറ്റ്
ദുബായ്| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (10:54 IST)
പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ്
ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ്
403 റണ്ണിന് ആൾ ഔട്ടായി. ഓപ്പണർ ടോം ലതാം (137) പൊരുതി നേടിയ സെഞ്ചുറിയാണ് കീവികളെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ 34/2 എന്ന നിലയിലാണ്.

മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ പോയതാണ് ന്യൂസിലൻഡ് നിരയ്ക്ക് പറ്റിയത്.
ബ്രണ്ടൻ മക്കുല്ലം (43), ക്രെയ്ഗ് (43), വാട്ട്ലിംഗ് (39), കേൻ വില്യംസൺ (32) തുടങ്ങിയവര്‍ മാന്യമായ സ്കോര്‍ കണ്ടെത്തിയെങ്കിലും വന്‍ ടോട്ടല്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലതാം കഴിഞ്ഞ ടെസ്റ്റിലും സെഞ്ച്വറി നേടിയിരുന്നു.

സുൽഫിക്കർ ബാബർ നാല് വിക്കറ്റുകളും എഹ്സാൽ ആദിൽ, യാസിർഷാ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. പാക് നിരയില്‍ ഓപ്പണർമാരായ ഷാൻ മസൂദ് (13), തൗഫീക്ക് ഉമർ (16) എന്നിവരെയാണ് പുറത്തായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :