2022 ഫുട്ബോൾ ലോകകപ്പ്: ഒരുതരത്തിലുള്ള പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നില്ലെന്ന് ഖത്തർ, 2020ല്‍ സ്റ്റേഡിയങ്ങളുടെ നിർമാണങ്ങള്‍ പൂര്‍ത്തിയാക്കും

ദോഹ, ശനി, 7 ഒക്‌ടോബര്‍ 2017 (09:26 IST)

Sport , Qatar , Qatar 2022 , Football , GCC , ഖത്തർ , 2022 ഫുട്ബോൾ ലോകകപ്പ് ,  ഖത്തർ 2022 , ഫുട്ബോൾ

2022ല്‍ നടക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നില്ലെന്ന് ഖത്തർ. സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവര്‍ത്തനങ്ങളെല്ലാം യഥാസമയം തന്നെ പൂർത്തിയാക്കുമെന്നും ഖത്തര്‍ അറിയിച്ചു. 
 
സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറിലേക്കുള്ള വ്യോമ, ജലഗതാഗതങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേഡിയങ്ങളുടെ നിർമാണത്തിനാവശ്യമായ വസ്തുകൾ കൊണ്ടുവരുന്നതിന് ഇതരമാർഗങ്ങൾ സ്വീകരിക്കുമെന്നും ലോകകപ്പ് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അറിയിച്ചു.
 
2022ല്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായി എട്ട് സ്റ്റേഡിയങ്ങളാണ് നിലവില് ഖത്തർ നിർമിക്കുന്നത്. 2020ഓടെ സ്റ്റേഡിയങ്ങളുടെ നിർമാണപ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കാനാണ് അവര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹം ആശങ്കാജനകമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ ...

news

മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു; അര്‍ത്തുങ്കല്‍ എസ്ഐക്കെതിരെ പരാതിയുമായി മന്ത്രി തിലോത്തമന്‍

മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ എസ്.ഐ.ക്കെതിരെ ...

news

ചെ​ഗു​വേ​രയെ മാതൃകയാക്കിയതാണ് സിപിഎമ്മിന്റെ അക്രമസ്വഭാവത്തിനു കാരണം: കുമ്മനം

സിപി‌എമ്മിനെ കടന്നാക്രമിച്ച് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ...