ഗ്രീസ് പ്രതിസന്ധി: യൂറോസോണിന്റെ നിര്‍ണായക യോഗം ഇന്ന്

 ഗ്രീക്ക് പ്രതിസന്ധി , യൂറോപ്യന്‍ യൂണിയന്‍ , ഗ്രീസ് കടക്കെണിയില്‍
ബ്രസല്‍സ്| jibin| Last Updated: ചൊവ്വ, 7 ജൂലൈ 2015 (09:04 IST)
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗ്രീസിൽ നടന്ന ഹിതപരിശോധനയിൽ സർക്കാർ നിലപാടിന് ജനങ്ങള്‍ പിന്തുണ നല്‍കിയതോടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് ബ്രസല്‍സില്‍ നടക്കും. ഇതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ ബ്രസല്‍സിലെത്തി. യോഗത്തില്‍ ഗ്രീസ് കടക്കെണിയില്‍ നിന്ന് പുറത്തുകടക്കാനുള്ള അന്തിമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

പുതിയ രക്ഷാപാക്കേജ് സമര്‍പ്പിക്കാന്‍ ഗ്രീസിനോട് കഴിഞ്ഞ ദിവസം ജര്‍മനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാക്കേജ് നിര്‍ദേശം 24 മണിക്കൂറിനകം സമര്‍പ്പിക്കാന്‍ യൂണിയന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഗ്രീസ് രക്ഷാ പാക്കേജ് പദ്ധതി നിര്‍ദേശം വെക്കുമെന്നാണ് സൂചന. അടിയന്തിര യൂറോ സോണ്‍ യോഗത്തില്‍ ഗ്രീസിന്റെ ഭാവിയെ നിര്‍ണയിക്കുന്ന അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

രാജ്യാന്തര വായ്പകൾ നേടാൻ കടുത്ത നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ടോ എന്ന ഹിതപരിശോധനയിൽ ഇല്ല എന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഹിതപരിശോധനയിൽ 61 ശതമാനം പേർ ഇല്ല എന്നു രേഖപ്പെടുത്തി. 39 ശതമാനം പേർ ഉണ്ട് എന്നും രേഖപ്പെടുത്തി. സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുക, ക്ഷേമ പെൻഷനുകൾ നിർത്തിവയ്ക്കുക തുടങ്ങി ഒട്ടേറെ സാമ്പത്തിക അച്ചടക്ക നിർദേശങ്ങളാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിരുന്നത്.

ഗ്രീസിനു മേല്‍ യൂറോപ്യന്‍ ബാങ്ക് ശക്തമായ സമ്മര്‍ദ്ദമാണിപ്പോള്‍ ചെലുത്തുന്നത്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ തുറക്കുന്നത് ഗുണമാകില്ല എന്നതിനാല്‍ വ്യാഴാഴ്ച വരെ ബാങ്കുകള്‍ അടച്ചിടുന്നത് തുടരും. ഗ്രീസിന് നിലവിലെ സാഹചര്യത്തില്‍ കടം കൊടുക്കാനാകില്ലെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ നിലപാട്. നേരത്തെയുള്ള കടങ്ങള്‍ വീട്ടിയാലേ അതിന് സാധിക്കൂ എന്ന് ഗ്രീസ് പ്രസിഡന്റ് സിപ്രാസിനെ ഐഎംഎഫ് അറിയിച്ചു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഐ.എം.എഫ് ഗ്രീസിന് 7.2 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. നിശ്ചിത സമയത്ത് ഇത് തിരിച്ചടക്കാൻ ഗ്രീസിന് കഴിയാതിരുന്നതോടെയാണ് വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. യൂറോപ്യൻ യൂണിയൻ നിർദേശങ്ങൾ തള്ളിക്കളയണമെന്നായിരുന്നു അലക്‌സിസ് സിപ്രസ് സർക്കാറിന്റെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...