ഇനി സാധനങ്ങള്‍ പറന്ന് പറന്ന് വീട്ടിലെത്തും..!

ന്യൂയോർക്ക്| VISHNU N L| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (19:54 IST)
കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തിലെത്തിക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കാന്‍ ഗൂഗിളും. ഗൂഗിളിന്റെ മാതൃകമ്പനിയായ 'ആല്‍ഫബറ്റ്' ( Alphabet ) ആണ് 'പ്രോജക്ട് വിങ്' ( Project Wing ) എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഡേവിഡ് വോസ് ആണ് ആല്‍ഫബറ്റിന്റെ പുതിയ പദ്ദതി പ്രഖ്യാപിച്ചത്.

2014 ആഗസ്തില്‍ ഒരു യൂട്യൂബ് വീഡിയോ വഴിയാണ് 'പ്രോജക്ട് വിങ്' ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഗൂഗിള്‍ ഡ്രോണിന്റെ 1.5 മീറ്റര്‍ വിസ്താരവും 0.8 മീറ്റര്‍ ഉയരവുമുള്ള പ്രാഥമിക മോഡല്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷണപറക്കല്‍ നടത്തിയിരുന്നു. അമേരിക്കയില്‍ നാസയുടെ സഹായത്തോടെയാണ് പരീക്ഷണപറക്കല്‍ നടത്തിയത്‍.


അതേസമയം തടസങ്ങള്‍ എല്ലാം നീങ്ങിക്കിട്ടിയാല്‍ 2017 ല്‍ ഗൂഗിളിന്റെ ഡ്രോണുകള്‍ സാധനങ്ങളുമായി പറന്നു തുടങ്ങുമെന്ന് ഡേവിഡ് വോസ് പറയുന്നു. നേരത്തെ ആമസോണും സമാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഓര്‍ഡര്‍ ചെയ്താലുടന്‍ കസ്റ്റമേഴ്‌സിന് സാധനങ്ങളെത്തിക്കാന്‍ ഡ്രോണുകളുപയോഗിക്കുകയെന്ന ആശയമാണ് ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ ആകര്‍ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :