ആനി ബസന്റിന് ആദരമൊരുക്കി ഗൂഗിളിന്റെ ഡൂഡില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (14:01 IST)
സാമൂഹ്യപ്രവര്‍ത്തകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ആനി ബസന്റിന് ഗൂഗിളിന്റെ ആദരം. ആനി ബസന്റിന്റെ ജന്മദിനമായ ഒക്‌ടോബര്‍ ഒന്നിന് ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ആദരം പ്രകടിപ്പിച്ചത്. ആനി ബസന്റിന്റെ 168ആമത ജന്മദിനമാണ് ഇന്ന്.

ലണ്ടനില്‍ 1847 ഒക്‌ടോബര്‍ ഒന്നിനായിരുന്നു ജനിച്ച ആനി ബസന്റ് 1933 സെപ്റ്റംബർ 20 ന് തന്റെ 85ആമത്തെ വയസ്സില്‍ തമിഴ്നാട്ടിലെ അഡയാറില്‍ വെച്ച് ആയിരുന്നു മരിച്ചത്. ഇന്ത്യന്‍ സ്ത്രീകളുടെ ഉന്നമനത്തിനായി വളരെയേറെ കാര്യങ്ങള്‍ ആനി ബസന്റ് ചെയ്തിട്ടുണ്ട്.

1917ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രഥമ വനിത പ്രസിഡന്‍റായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ആനി ബസന്റ് ആയിരുന്നു.

'ന്യൂ ഇന്ത്യ' എന്ന പത്രവും ഇവര്‍ തുടങ്ങുകയുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :