ആംഗലാ മെര്‍കല്‍ ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍

 ജര്‍മന്‍ ചാന്‍സലര്‍ , ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ , അംഗലാ മെര്‍കല്‍ , യൂറോപ്പ്
ന്യൂയോര്‍ക്| jibin| Last Updated: വ്യാഴം, 10 ഡിസം‌ബര്‍ 2015 (10:29 IST)
2015ലെ ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയറായി ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍കലിനെ തെരഞ്ഞെടുത്തു. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് എത്തുന്ന അഭയാര്‍ഥി പ്രവാഹം പരിഹരിക്കാന്‍ മുന്‍കൈ എടുത്തതും യൂറോപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മെര്‍കലിനെ ഒന്നാമതാക്കിയത്.

സിറിയയിലും ഇറാഖിലും സ്വയം പ്രഖ്യാപിത ഖിലാഫത്ത് സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ച ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി, റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്
ഉള്‍പ്പെടെ എട്ടുപേരുടെ ലഘുപട്ടിക തിങ്കളാഴ്ച ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര
മോഡി, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിച്ച തുടങ്ങി 58 ലോക നേതാക്കള്‍, വ്യവസായ പ്രമുഖരെ പരിഗണിച്ചുവെങ്കിലും
അവസാന പട്ടികയില്‍ ഇടം പിടിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :