വാഷിംഗ്ടണ്‍|
JOYS JOY|
Last Modified ശനി, 27 ജൂണ്‍ 2015 (11:31 IST)
സ്വവര്‍ഗവിവാഹത്തെ പിന്തുണച്ച് അമേരിക്കന്‍ സുപ്രീംകോടതി. സ്വവര്‍ഗവിവാഹം ഭരണഘടനാപരമായ അവകാശമാണെന്ന് വിധിച്ച സുപ്രീംകോടതി
അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകള്‍ക്കും ഈ വിധി ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി. നേരത്തെ അമേരിക്കയിലെ 13 സ്റ്റേറ്റുകളില്‍ സ്വവര്‍ഗ വിവാഹം നിരോധിച്ചിരുന്നു.
ഗേ - ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ലൈസന്‍സ് അനുവദിക്കാത്തത് ഭരണാഘടന ലംഘനമായാണ് ഇനിമുതല്‍ കണക്കാക്കപ്പെടുക. ഇതോടെ സ്വവര്‍ഗ ദമ്പതികള്‍ക്ക് മറ്റു ദമ്പതികളെപോലെ തന്നെ സാമ്പത്തികസുരക്ഷയും സാമൂഹ്യപരിഗണനയും ലഭിക്കും.
ആരോഗ്യ ഇന്ഷുന്സ്, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും
ഇതിലൂടെ ഇവര്‍ക്ക് ലഭിക്കും.