അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് ഇന്ത്യന്‍ വംശജനും

അമേരിക്കന്‍ പ്രസിഡന്‍റ് തെഞ്ഞെടുപ്പ് , ബോബി ജിന്‍ഡാല്‍ , അമേരിക്ക , ഇന്ത്യന്‍ വംശജന്‍
വാഷിങ്ടണ്‍| jibin| Last Updated: വ്യാഴം, 25 ജൂണ്‍ 2015 (11:19 IST)
അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനും ലൂസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡാലും. ജെഫ് ബുഷ്, റിക്ക് പെറി തുടങ്ങിയ 12 പ്രമുഖരാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഇതിനകം മത്സരരംഗത്തുള്ളത്.

അമേരിക്കന്‍ പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരരംഗത്തത്തെുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് 44കാരനായ ബോബി ജിന്‍ഡാല്‍. ഇദ്ദേഹം സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇന്ത്യന്‍-അമേരിക്കന്‍ എന്ന് അറിയപ്പെടാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ബോബി ജിന്‍ഡാലിനെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് വലിയ താല്‍പ്പര്യമൊന്നുമില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എല്ലാ ചടങ്ങുകളില്‍ നിന്നും അദ്ദേഹം വിട്ടു നിന്നിരുന്നു.

അതിനിടെ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ളിന്‍റണ്‍ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയേറി. പ്രസിഡന്‍റുസ്ഥാനത്തേക്ക് വിജയിക്കുകയാണെങ്കില്‍ അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്‍റാകും അവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :