ന്യൂയോര്‍ക്ക്|
Last Modified ശനി, 11 ഏപ്രില്‍ 2015 (17:11 IST)
ക്യാന്‍സറിനെതിരെ വളരെ ഫലപ്രദമായ ഔഷധമാണ് കഞ്ചാവെന്ന കണ്ടെത്തല്‍. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓണ്‍ ഡ്രഗ് അബ്യൂസിന്റേതാണ് (എന്‍ഐഡിഎ) കണ്ടെത്തല്‍.
ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കഞ്ചാവ് നശിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പഠനത്തില്‍ മറ്റു മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ബുദ കോശങ്ങളില്‍ കഞ്ചാവ് പ്രവര്‍ത്തിക്കുമെന്ന് പറയുന്നു.
ഗുരുതരമായ ബ്രെയിന്‍ ട്യൂമറുകളില്‍ പോലും കഞ്ചാവ് നന്നായി പ്രവര്‍ത്തിക്കുന്നു. റേഡിയേഷന്‍ ചികിത്സയ്‌ക്കൊപ്പം കഞ്ചാവുപയോഗിച്ച് മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം എടുത്താണ് പഠനം നടത്തിയത്. യു.എസ്. സര്‍ക്കാറാണ് ഈ പഠനത്തിന് പണം മുടക്കിയത്.