രണ്ടരക്കിലോ കഞ്ചാവുമായി യുവതി പിടിയില്‍

തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (20:23 IST)
രണ്ടരക്കിലോ കഞ്ചാവുമായി യുവതിയെ പൊലീസ് പിടികൂടി. വലിയതുറ
സ്വീവേജ് ഫാമിനടുത്ത്
ശാന്തി എന്ന 37 കാരിയാണ്‌ ഇതുമായി ബന്ധപ്പെട്ട് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്. യുവതിയുടെ വീട്ടില്‍ നിന്നാണ്‌ കഞ്ചാവ് കണ്ടെടുത്തത്.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ചിരുന്നതാണ് ഈ കഞ്ചാവെന്ന് യുവതി സമ്മതിച്ചു. പൂന്തുറ പൊലീസിനൊപ്പം നാര്‍ക്കോട്ടിക്സ് വിഭാഗവും പ്രതിയെ പിടികൂടാന്‍ ഉണ്ടായിരുന്നു. വീട്ടിനുള്ളില്‍ 15 ചെറിയ പൊതികളിലായാണു കഞ്ചാവ് വച്ചിരുന്നത്.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണു വീട് പരിശോധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരില്‍ എട്ടോളം കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
തമിഴ്നാട്ടില്‍ നിന്നാണ്‌ ഇവര്‍ ഇവിടേക്ക് കഞ്ചാവ് കൊണ്ടുവന്നിരുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :