മോസ്‌കോ|
Last Updated:
ബുധന്‍, 8 ജൂലൈ 2015 (11:59 IST)
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ചെലവഴിച്ചു എന്ന റെക്കോര്‍ഡ് ഇനി റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഗനഡി ഇവാനോവിച്ച് പദാല്‍ക്കയ്ക്ക്. റഷ്യക്കാരനായ സെര്‍ജി ക്രികാലേവിന്റെ റെക്കോഡാണ് ഗനഡി ഇവാനോവിച്ച് പദാല്‍ക്കയെന്ന റഷ്യന്‍ ഗഗനചാരി ഇല്ലാതാക്കുന്നത്.
ജൂലൈ ആദ്യ ഴ്ച പിന്നിടുമ്പോള്‍ ബഹിരാകാശത്ത് ഇദ്ദേഹം 804 ദിവസം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന 74 ദിവസംകൂടി അവിടെ പ്രവര്‍ത്തിക്കും. ഇതോടെ ഇദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങള്‍ 878 ആകും.അതായത് രണ്ടര വര്‍ഷം!
ക്രികാലേവ് 803 ദിവസവും 41 മിനിറ്റുമാണ് ബഹിരാകാശത്ത് കഴിഞ്ഞത്. റഷ്യയുടെ ബഹിരാകാശ നിലയമായ മിറിലും പദാല്‍ക്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് ഈ 57കാരന്‍ ഇതിനോടകം ബഹിരാകാശയാത്ര ചെയ്തത്.