ഇവനാണത്രേ ലോകത്തിലെ ഏറ്റവും കറുത്ത കുഞ്ഞ്

പ്രിട്ടോറിയ| JOYS JOY| Last Modified വെള്ളി, 12 ജൂണ്‍ 2015 (16:04 IST)
ഓണ്‍ലൈനില്‍ ഇപ്പോള്‍ ഒരു കുഞ്ഞുവാവ ഓടി നടക്കുകയാണ്. ലോകത്തിലെ ഏറ്റവും കറുത്ത കുഞ്ഞ് എന്ന ലേബലുമായി. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും എവിടെയുമില്ല. അനൌദ്യോഗികമായി ഓണ്‍ലൈനില്‍ പരക്കുന്ന ഈ ചിത്രം വംശീയാധിക്ഷേപമാണെന്ന് ആരോപിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഏറ്റവും കറുത്ത കുഞ്ഞെന്ന പേരില്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഈ കുഞ്ഞിന്റെ പേര് രേഖപ്പെടുത്തിയെന്ന് വരെയാണ് ഇന്റര്‍നെറ്റിലൂടെ പരക്കുന്ന വാര്‍ത്തകള്‍. അതേസമയം, ഇതിനൊന്നും ഔദ്യോഗിക വിശദീകരണമോ രേഖകളോ ഒന്നും ഇന്റര്‍നെറ്റില്‍ ലഭ്യമല്ല.

അതേസമയം, രണ്ടു വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു കുഞ്ഞിന്റെ ചിത്രവും നെറ്റ്‌ലോകത്ത് പ്രചരിക്കുകയാണ്. ലോകത്തെ ഏറ്റവും കറുത്ത കുഞ്ഞ് ഈ കുട്ടിയാണെന്നാണ് ഈ ചിത്രത്തിന്റെ പ്രചാരകര്‍ പറയുന്നത്. അതേസമയം, ഇതിനൊന്നും ആധികാരികമായി പിന്തുണ നല്കുന്ന ഔദ്യോഗികപ്രസ്താവനകള്‍ ഒന്നും തന്നെയില്ല. ഇതിന്റെയൊക്കെ സത്യമെന്തെന്ന് അറിയാന്‍ കാത്തിരിക്കുക തന്നെ വേണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :