മരണംവരെ മാര്‍പാപ്പയാകില്ല; അഞ്ചുവര്‍ഷത്തിലുള്ളില്‍ വിരമിക്കും: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി| vishnu| Last Modified ശനി, 14 മാര്‍ച്ച് 2015 (19:08 IST)
കീഴ്വഴക്കങ്ങള്‍ പോലെ മരണം വരെ മാര്‍പാപ്പയായി തുടരില്ലെന്ന് ആഗോള കത്തോലിക്കാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. അഞ്ച് വര്‍ഷത്തിനുള്ളില്‍ മാര്‍പാപ്പ പദവിയില്‍ നിന്ന് വിരമിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മുന്‍‌ഗാമിയായ ബെനഡിക്ട് പതിനാറാമാന്റെ പാത പിന്തുടര്‍ന്ന് നേരത്തെ വിരമിക്കുമെന്നാണ് മാര്‍പാപ്പ ഇപ്പോള്‍ സൂചന നല്‍കിയിരിക്കുന്നത്.

തന്റെ പാപ്പാപദവി ചുരുങ്ങിയതായിരിക്കുമെന്ന് പറഞ്ഞ മാര്‍പാപ്പ നാലോ അഞ്ചോ വര്‍ഷം മാത്രമെ താന്‍ പദവിയിലുണ്ടായിരിക്കുകയുള്ളുവെന്നും പറഞ്ഞു. ചിലപ്പോള്‍ അത് രണ്ടോ മൂന്നോ വര്‍ഷമായിരിക്കുമെന്നും ഇപ്പോള്‍ തന്നെ രണ്ട് വര്‍ഷം കടന്നു പോയെന്നും മാര്‍പാപ്പ പറഞ്ഞു. മെക്‌സിക്കന്‍ ടെലിവിഷനായ ടെലെവിസയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മുന്‍ഗാമിയെപ്പോലെ താനും വിരമിച്ചേക്കുമെന്ന് മാര്‍പാപ്പ സൂചന നല്‍കിയത്.
എന്നാല്‍ മാര്‍പാപ്പയാകാന്‍ 80 വയസില്‍ താഴെയായിരിക്കണമെന്ന പരിധി വെക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :