കത്തോലിക്കര്‍ മുയലുകളെപ്പോലെ പ്രസവിക്കേണ്ടതില്ലെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ

റോം| Last Updated: ചൊവ്വ, 20 ജനുവരി 2015 (16:49 IST)
കത്തോലിക്കര്‍ മുയലുകളെ പോലെ പ്രസവിവിക്കേണ്ടതില്ലെന്നും ഉത്തരവാദിത്വത്തോടെ കുട്ടികളെ വളര്‍ത്തുകയാണ് വേണ്ടതെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ.

കൃത്രിമ ജനന നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും കത്തോലിക്കാ സഭ ജനനനിയന്ത്രണങ്ങള്‍ക്കും ഗര്‍ഭച്ഛിദ്രത്തിനും എതിരാണെന്നും മാര്‍പാപ്പ പറഞ്ഞു. ഫിലിപ്പയന്‍സില്‍ നിന്നുള്ള യാത്രായില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മാര്‍പാപ്പ.

ചിലര്‍ക്ക് നല്ല കത്തോലിക്കരാകാന്‍ മുയലുകളെപ്പോലെ പ്രസവിക്കണമെന്നാണ് ചിലരുടെ ധാരണ എന്നാല്‍. ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കളാകുകയാണ് വേണ്ടത് മാര്‍പാപ്പ പറഞ്ഞു.

നേരത്തെ ഫിലിപ്പയന്‍സ് സന്ദര്‍ശനത്തിലും കൃത്രിമ ജനന നിയന്ത്രണത്തിലും മറ്റും വത്തിക്കാന്റെ പരമ്പരാകത നിലപാട് തന്നെയാണ്
മാര്‍പാപ്പ ഉയര്‍ത്തികാട്ടിയത്. ഞായറാഴ്ച മാനിലയില്‍ മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ അറുപത് ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :