ദയയുടെ ധർമ്മദൂതന്‍ ക്യൂബയിലെത്തി; റൗൾ കാസ്ട്രോ മാർപാപ്പയെ സ്വീകരിച്ചു

 ഫ്രാന്‍സിസ് മാര്‍പാപ്പ , റൗൾ കാസ്ട്രോ , മാര്‍പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനം , ക്യൂബ
വത്തിക്കാന്‍ സിറ്റി| jibin| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (10:14 IST)
അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയി ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തി. ക്യൂബയിലെത്തിയ മാർപാപ്പയ്ക്ക് ഗംഭീര സ്വീകരണമാണ് നൽകിയത്. വിമാനത്താവളത്തിൽ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ മാർപാപ്പയെ സ്വീകരിച്ചു. സന്ദർശിക്കുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. ക്യൂബൻ ഭരണകൂടത്തിന്റെയും മെത്രാൻ സമിതിയുടെയും ക്ഷണത്തെ തുടർന്നാണ് സന്ദർശനം.

നാല് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഫ്രാൻസിസ് മാര്‍പാപ്പ ക്യൂബയുടെ വിപ്ലവ ഇതിഹാസം ഫിഡൽ കാസ്ട്രോയുമായുള്ള കൂടിക്കാഴ്‌ചയുമാണ് ശ്രദ്ധയാകര്‍ഷിക്കുന്ന സംഭവം. ഇന്ന് ഹവാനയിലെ റെവല്യൂഷൻ സ്ക്വയറിൽ കുർബാന അർപ്പിക്കുന്ന മാർപാപ്പ പ്രസിഡന്റ് റൗൾ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തും.

‘ദയയുടെ ധർമ്മദൂതന് ക്യൂബയിലേക്ക് സ്വാഗതം’ എന്നെഴുതിയ ബാനറുമായിട്ടാണ് ക്യൂബൻ സ്വദേശികൾ പോപ്പിനെ സ്വീകരിച്ചത്. തെരുവുകളിൽ പ്രാർഥനകൾ ചൊല്ലിയും മെഴുകുതിരി കത്തിച്ചും മാർപാപ്പയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തേതന്നെ തുടങ്ങിയിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് 3500 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു. ഹവാനയ്ക്കു പുറമേ ഹോള്‍ഗുയിന്‍, സാന്റിയാഗോ എന്നീ ക്യൂബന്‍ നഗരങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ക്യൂബന്‍ പര്യടനത്തിനുശേഷം ചൊവ്വാഴ്ച ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങുന്ന മാര്‍പാപ്പയെ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കും. വൈറ്റ് ഹൗസിൽ ഒബാമയുമായി ചർച്ച, യുഎസ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗം, യുഎൻ പൊതുസഭയിൽ പ്രസംഗം തുടങ്ങി അതിപ്രധാന പരിപാടികളാണ് യുഎസിൽ മാർപാപ്പയെ കാത്തിരിക്കുന്നത്.


ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമനും ശേഷം ക്യൂബയിലെത്തുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. പോപ്പിന്റെ സന്ദർശനം ക്യൂബയുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :