ആരാധകര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാവയും വിപണിയില്‍

ലണ്ടന്‍| Last Modified വെള്ളി, 3 ജൂലൈ 2015 (12:06 IST)
ആരാധകര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാവയും വിപണിയില്‍. മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണു പാവക്കച്ചവടം പൊടിപൊടിക്കുന്നത്. 1,200 രൂപയോളമാണു പാപ്പായുടെ പേരിലുള്ള പാവയുടെ വില.

മാര്‍പാപ്പയുടെ അതേ വലിപ്പമുള്ള പാവയ്ക്ക് 6,200 രൂപ മുടക്കണം. ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയുള്ള പാവവില്‍പനയെക്കുറിച്ചു പ്രതികരിക്കാന്‍ വത്തിക്കാന്‍ തയാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :