ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ബാലന്മാരെ പോരാട്ടത്തിനായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍| VISHNU N L| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (13:47 IST)
ഒന്നാം മഹായുദ്ധകാലത്ത് ജര്‍മ്മനിക്കെതിരായുള്ളപോരാട്ടത്തിന് ബ്രിട്ടീഷ് സാമ്രാജ്യ്ം ഇന്ത്യക്കാരായ ബാലന്മാരെ സൈനിക നടപടികള്‍ക്കായി നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പത്തുമുതല്‍ വയ്സ് പ്രായമുള്ള കുട്ടികളെ പോലും യുദ്ധത്തിനായി ബ്രിട്ടണ്‍ ഉപയോഗിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ചരിത്രകാരനായ ഷ്രബാനി ബസു തയ്യാറാക്കിയ
' ഫോര്‍ കിങ് ആന്‍ഡ് അനതര്‍ കണ്‍ട്രി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരെക്കുറിച്ചുള്ള ബ്രിട്ടീഷ് ലൈബ്രറിയുടെ നാഷണല്‍ ആര്‍ക്കൈവ്‌സിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയത്. ബ്രീട്ടീഷ് ഇന്ത്യയിലെ സൈനികകേന്ദ്രങ്ങളില്‍ പാവപ്പെട്ടകുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വയസ്സ് മാറ്റിപറഞ്ഞ് ജോലിനേടുകയായിരുന്നുവെന്നും ബസു പുസ്തകത്തില്‍ പറയുന്നു. പ്രതിമാസം 11 രൂപയായിരുന്നത്രെ ഇവരുടെ ശമ്പളം.

ഫ്രാന്‍സില്‍ നടന്ന യുദ്ധത്തിലാണ് ഇന്ത്യക്കാരായ കുട്ടികളെ യുദ്ധമുന്നണിയില്‍ സഹായികളായി നിയോഗിച്ചത്. സൈനിക നിരയുടെ തൊട്ടുപിന്നിലായുള്ള സഹായനിരയില്‍ യുദ്ധസാമഗ്രികളും മറ്റും ഒരുക്കുകയും മരുന്നുകള്‍ വിതരണം ചെയ്യുകയുമായിരുന്നു ഇവരുടെ ജോലി. മുന്നണി നിരയുടെ തൊട്ടുപിന്നിലായിരുന്നതിനാല്‍ ഇവരില്‍ മിക്കവര്‍ക്കും പരിക്കുകളേറ്റിരുന്നതായും പുസ്തകത്തില്‍ ബസു വിശദീകരിക്കുന്നുണ്ട്.

യുദ്ധത്തില്‍ പോരാടിയ ' ബ്രേവ് ലിറ്റില്‍ ഖൂര്‍ഖ' എന്ന പേരില്‍ അറിയപ്പെട്ട പതിനാറു വയസ്സുകാരനായ പിം ന് ബ്രീട്ടീഷ് രാജ്ഞിയുടെ ധീരതക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്ന കാര്യം ബസു എടുത്തുപറയുന്നുമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തില്‍ 15 ലക്ഷത്തോളം ഇന്ത്യന്‍ സൈനികര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ കുറച്ച് പേര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ' വിക്ടോറിയ ക്രോസ് ' മെഡലുകളും ലഭിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ അഞ്ചിനാണ് നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :