സുവ|
VISHNU.NL|
Last Modified ബുധന്‍, 19 നവംബര്‍ 2014 (12:47 IST)
ദ്വീപരാഷ്ട്രമായ ഫിജിക്ക്
ഇന്ത്യ ധനസഹായം നല്‍കും. ഏകദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫിജിക്ക് ധനസഹായം പ്രഖ്യാപിച്ചത്. അമ്പതുലക്ഷം ഡോളര്‍ (30.9 കോടി രൂപ) ധനസഹായവും പ്രഖ്യാപിച്ചു. ഇതിനു പുറമെ വിവിധ മേഖലകളിലായി ഏഴ് കോടി ഡോളറിന്റെ (432.74 കോടി രൂപ) വായ്പയും നല്‍കും.
ഫിജി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് മോഡി ധനസഹായം പ്രഖ്യാപിച്ചത്. മാറുന്ന ആഗോളമാര്‍ക്കറ്റിന് അനുകൂലമായി നീങ്ങുന്ന ഫിജിയുടെ പങ്കാളിയാകാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. നിലവിലുള്ള വ്യവസായങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യുവാക്കള്‍ക്കുവേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയുടെ സഹകരണമുണ്ടാകും- മോഡി പറഞ്ഞു.
ഇന്ത്യയും ഫിജിയും പോലുള്ള രാജ്യങ്ങളില്‍ ഗ്രാമീണ വ്യവസായങ്ങളാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.