ഖത്തര്‍ എയര്‍വേസിന്റെ ഒരു ടിക്കറ്റ് എടുത്താല്‍ ഒന്ന് ഫ്രീ

ന്യൂഡല്‍ഹി| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (11:33 IST)
യാത്ര നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള വിമാന കമ്പനികളുടെ യുദ്ധത്തില്‍ ഒരു മുഴം നീട്ടിയെറിഞ്ഞ് ഖത്തര്‍ എയര്‍വേസ്. ഒരു ബിസിനസ് ക്ലാസ് ടിക്കറ്റെടുത്താന്‍ അതേ ക്ലാസില്‍ ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നാണ് ഖത്തര്‍ എയര്‍വേസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 12 നഗരങ്ങളില്‍ നിന്നും ദോഹ വഴി ബാഴ്‍സലോണ, ഷിക്കാഗോ, ഹൂസ്റ്റന്‍, ലണ്ടന്‍, മിയാമി, ന്യൂയോര്‍ക്ക്, പാരിസ്, ഫിലാഡല്‍ഫിയ, റോം, വാഷിങ്ടണ്‍ ഡിസി അടക്കമുള്ള നഗരങ്ങളിലേക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

ചൊവ്വാഴ്‍ച മുതല്‍ അഞ്ചു ദിവസത്തേക്ക് ഈ ഓഫറിനായി ബുക്ക് ചെയ്യാന്‍ സാധിക്കും.അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :