ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റ്: യുവതികള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം

bal thackery
മുംബൈ:| Last Updated: വ്യാഴം, 17 ജൂലൈ 2014 (11:52 IST)

ശിവസേനാ നേതാവ് ബാല്‍ താക്കറെ മരണത്തിലനുശോചിച്ച് ബന്ദ് നടത്തിയതിനെ ഫെസ്ബുക്കില്‍ വിമര്‍ശിച്ചതിനെ ത്തുടര്‍ന്ന് അറസ്റ്റിലായ യുവതികള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കോടതി.

ഫേസ്ബുക്കില്‍ പൊസ്റ്റിട്ടതിന്റെ പേരില്‍ താനെയിലെ പല്‍ഗാര്‍ സ്വദേശികളായ ഷഹീന്‍ ദാദയേയും
രേണു ശ്രീനിവാസനേയും അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു..നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചാല്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്ട് പ്രകാരം നടപടികളുണ്ടാകുമെന്നും കോടതി കൂട്ടിചേര്‍ത്തു

പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്ന്നും കോടതി പറഞ്ഞു. അറസ്റ്റിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയയാണ് കേസെടുത്തത്.നേരത്തെ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിന് മഹാരഷ്ട്ര സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :