ബീജിംഗ്|
Last Modified വ്യാഴം, 22 മെയ് 2014 (12:38 IST)
പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗ് മേഖലയിലെ ഒരു മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനങ്ങളില്‍ 31 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. യുറുംക്വിയിലെ തിരക്കേറിയ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം.
രണ്ടു വാഹനങ്ങളില്‍ സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്. തിരക്കേറിയ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ഓടിച്ചുകയറ്റിയ വാഹനത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നു. ഇതില്‍ ഒരു വാഹനം പൊട്ടിത്തെറിക്കുകയും ചെയ്തു. മുസ്ലീം ഉയിഗ്വര്‍സിന്റെ പരമ്പരാഗത കേന്ദ്രമായ ഇവിടെ ഏതാനും മാസങ്ങളായി സ്‌ഫോടനങ്ങളും മറ്റ് ആക്രമണങ്ങളും വര്‍ധിച്ചുവരികയാണ്.
കഴിഞ്ഞ മാസം യുറുംക്വയിലെ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.