ചൈനയില്‍ സ്ഫോടനം: നിരവധി പേര്‍ കൊല്ലപ്പെട്ടു

ബീജിംഗ്| Last Modified വ്യാഴം, 22 മെയ് 2014 (10:05 IST)
ചൈനയിലെ സിംഗ്‌ജിയാങ്ങിലുള്ള ഒരു മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സിംഗ്‌ജിയാങ്ങിന്റെ തലസ്ഥാനമായ ഉറുംഖിയിലെ ഒരു മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്.

തിരക്കേറിയ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ഓടിച്ചുകയറ്റിയ വാഹനത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നു. ഇതില്‍ ഒരു വാഹനം പൊട്ടിത്തെറിക്കുകയും ചെയ്തു.

മരണസംഖ്യ എത്രയാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല. ഏതാനും പേര്‍ റോഡില്‍ വീണു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :