പേമാരി, കൊടും വരള്‍ച്ച, കൊടുങ്കാറ്റുകള്‍... വരുന്നു ചെകുത്താനെപ്പോലെ എല്‍‌നിനോ!

VISHNU N L| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (10:36 IST)
ലോകത്തെ മുഴുവനായും ബാധിക്കുന്ന രീതിയില്‍ കാലവസ്ഥ തകിടം മറിക്കാന്‍ തക്ക ശേഷിയുള്ള പ്രതിഭാസമായി എല്‍‌നിനോ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. വേൾഡ് മെട്രോളിജിക്കൽ ഓർഗനൈസേഷനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. എൽനിനോ ശക്തിയോടെ വന്നാൽ ആഫ്രിക്കയിലെ ഒരു ഭാഗത്ത് ശക്തമായ മഴപെയ്യുമ്പോൾ എതിർവശത്ത് കടുത്ത വരണ്ട കാലാവസ്ഥയായിരിക്കുമെന്നും പ്രവചിക്കുന്നു.

പസഫിക് സമുദ്രം ചൂടുപിടിക്കുന്നതാണ് എല്‍‌നിനോ പ്രതിഭാസത്തിനു കാരണം. ഇത് ഈ മേഖലയില്‍കൂടി പ്രവഹിക്കുന്ന ഉഷ്ണ, ശീത വാതങ്ങളെ നിയന്ത്രിക്കുന്നതിനു കാരണമാകും. ശീത വാതങ്ങളാണ് നമ്മുറ്റെ നാട്ടില്‍ മഴപെയ്യിക്കുന്ന മണ്‍സൂണ്‍. ഇത്തവന നാട്ടില്‍ മഴ കുറഞ്ഞതിനു കാരണവും എല്‍‌നിനോ തന്നെയാണ്. എന്നാല്‍ ഇത്തവണം ദിനം‌പ്രതി ഇത് ശക്തിപ്രാപിക്കുന്നത് ഗവേഷകരെ ആശങ്കയിലാക്കുന്നു.

ഇപ്പോഴത്തെ നില തുടർന്നാൽ മധ്യ പസഫിക് സമുദ്രത്തിലെ താപനില ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകർ പ്രവചിക്കുന്നത്. പസഫിക് മേലയിലെ താപനില വരും മാസങ്ങളിൽ ഉയരുമെന്നാണ് ആശങ്ക. പസഫിക് സമുദ്രത്തിലെ ഉപരിതലജലം ശരാശരിയേക്കാൾ രണ്ടു ഡിഗ്രി ചൂടുള്ളതാകും. എൽനിനോ ശക്തിപ്രാപിച്ചാൽ മിക്ക സമുദ്രങ്ങളിലും വലിയ മാറ്റങ്ങൾ വരുമെന്നാണ് നിഗമനം.

എൽ നിനോ വന്നാൽ ശക്തമായ പേമാരിയും ചുഴലിക്കാറ്റും വൻ നാശനഷ്ടങ്ങളുണ്ടാക്കും. ലോകത്തിന്റെ കൃഷിമേഖല താളംതെറ്റും. തകിടം മറിയുന്നതോടെ ഭക്ഷ്യ ദൌര്‍ലഭ്യം ഉണ്ടാകും. ഇത് രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥകള്‍ തന്നെ തകിടം മറിക്കുന്നതിനു കാരണമാകും. ഇത്തരമൊരു എൽനിനോയെ നേരിടാൻ കർഷകരും ജനങ്ങളും മുൻകരുതലെടുക്കണമെന്ന് കാലാവസ്ഥാ ഗവേഷകർ നിർദേശിച്ചു.

റെ ശക്തിയോടെയായിരിക്കും എൽനിനോ വരികയെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ഒക്ടോബർ മുത‌ൽ ജനുവരി വരെയുള്ള സമയത്തായിരിക്കും എൽനിനോ ശക്തിപ്രാപിക്കുകയെന്നും പ്രവചിക്കുന്നു. ഈ പ്രവചനം യാഥാർഥ്യമായാൽ 1997നു ശഷേമുള്ള ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമായിരിക്കും സംഭവിക്കുക. 2002ലും 2009ലും 2014ലും എൽ നിനോ സംഭവിച്ചങ്കെിലും കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെയാണ് കടന്നുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :