സംഹാര താണ്ഡവമാടി എബോള; 2400 പേര്‍ ഇതുവരെ മരിച്ചു

   എബോള , ആഫ്രിക്ക , ലോകാരോഗ്യ സംഘടന , ലൈബീരിയ
ജനീവ| jibin| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (08:58 IST)
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന രോഗത്തില്‍ മരണ സംഖ്യ 2400ലധികമായി. രോഗം ബാധിച്ച 4784 പേരിലാണ് ഇത്രയധികം പേര്‍ മരിച്ചത്. ചരിത്രത്തിലില്ലാത്ത വിധത്തിലാണ് എബോള പരടരുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്ന് ആരംഭിച്ച വൈറസ് രോഗം വളരെ വേഗം ലൈബീരിയ, സീറ ലിയോണ്‍, ഗിനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കാണ് പടര്‍ന്നു പിടിക്കുകയായിരുന്നു.

വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ യുഎന്നിന്റെ സഹായം തേടിയിരിക്കുകയാണ്. സിയറ ലയോണിലാണ് എബോള ഏറെ നാശം വിതച്ചത്. ഇവിടെ മാത്രം500 ലേറെപ്പേര്‍ മരിച്ചു.

പ്രശ്നം പരിഹരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗറ്റ് ചാന്‍ രാജ്യാന്തര തലത്തിലുള്ള സഹായം തേടിയിട്ടുണ്ട്. രോഗത്തിന്റെ വ്യാപ്തി കൂടുതലുള്ള രാജ്യങ്ങളിലേക്ക് ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കാന്‍ സഹായിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :