പസഫിക് മേഖലയില്‍ ഭൂകമ്പം, സുനാമിപ്പേടിയില്‍ 16 രാജ്യങ്ങള്‍

സിഡ്നി| VISHNU N L| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (12:53 IST)
തെക്കന്‍ പസഫിക് മേഖലയില്‍ ഉണ്ടായ് ശക്തമായ് ഭൂകമ്പത്തെത്തുടര്‍ന്ന് മേഖലയിലെ 16 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാപ്പുവ ന്യൂ ഗിനിയയിലെ കൊകോപോ പട്ടണത്തിന് 50 കിലോമീറ്റര്‍ തെക്കു കിഴക്ക് കൊകോപോ പട്ടണത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തേ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പസഫിക്കിന്റെ വടക്ക് റഷ്യ വരെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യ, ചൈന, ജപ്പാന്‍, ആസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, ഹവായ്, മെക്‌സിക്കോ, ഗ്വാട്ടിമാല, കോസ്റ്റോറിക്ക, പനാമ, കൊളംബിയ, ഇക്വഡോര്‍, പെറു, ചിലി എന്നീ
രാജ്യങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടായേക്കാവുന്ന സുനാമി എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം ജപ്പാനില്‍ സുനാമി സാദ്ധ്യതയില്ലെന്നാണ് അവിടത്തെ ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ വ്യക്തമാക്കിയത്. ഭൂകന്പത്തെ തുടര്‍ന്ന് മേഖലയില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊകോപോ പട്ടണത്തില്‍ കുലുക്കം അനുഭവപ്പെട്ടു. സാധനങ്ങളും മറ്റും താഴേക്ക് വീണെങ്കിലും നാശനഷ്ടങ്ങളൊന്നുമില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :