ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം

വെല്ലിംങ്ടണ്‍| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (13:38 IST)
ന്യൂസിലന്‍ഡിന്റെ കിഴക്കന്‍ തീരദേശത്തു ഭൂചലനം.ഇന്നലെ രാവിലെയാണ് റിക്ടര്‍ സ്കേലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം
ഉണ്ടായത്.

സുനാമിയുണ്ടാവന്‍ സാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വടക്കു കിഴക്കന്‍ നഗരമായ ഗിസ്‌ബോണില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള കടലിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സമുദ്രത്തില്‍ ഏകദേശം 170 കിലോമീറ്റര്‍ ആഴത്തിലാണിത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :