ഭൂമി സൂര്യനെ ചുറ്റുന്നുമില്ല, സ്വയം കറങ്ങുന്നുമില്ല അതാണ് സത്യം!!!

ഭൂമി, സൂര്യന്‍, ശാസ്ത്രം
ജിദ്ദ| vishnu| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:55 IST)
പണ്ട് ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിന് മതനിന്ദാ കുറ്റത്തിന് വദശിക്ഷയ്ക്ക് വിധേയേരാക്കിയ ചരിത്രമാണ് മനുഷ്യരാശിക്കുള്ളത്. മാത്രമല്ല ഭൂമി സ്വയം കറങ്ങുന്നുണ്ടെന്നും സൂര്യനെ ഭ്രമണം ചെയ്യുന്നുണ്ടെന്നും പറഞ്ഞവരൊക്കെ ശിക്ഷയ്ക്ക് വിധേയരായിട്ടുമുണ്ട്. എന്നാല്‍ ഒടുവില്‍ അക്കാര്യം തെളിയിക്കപ്പെട്ടു, ഭൂമി ഉരുണ്ടത് തന്നെ. പിന്നീട് ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുവെന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ഒക്കെയുള്ള ശാസ്ത്ര സത്യങ്ങള്‍ തെളിവുകള്‍ ഷിതം രംഗത്തെത്തിയപ്പോള്‍ പലരും അത് അംഗീകരിച്ചു. ഇന്നും അത് അങ്ങനെ തുടരുന്നുമുണ്ട്.

എന്നാല്‍ കടുത്ത മത യാഥാസ്ഥികര്‍ ഇന്നും ഇതൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കാറില്ല. മതഗ്രന്ഥങ്ങള്‍ പറയുന്നതല്ലാത്തതെല്ലാം ഇവരെ സംബന്ധിച്ച് ശുദ്ധ അസംബന്ധമാണ്. അത്തരത്തില്‍ ഒരു കടുത്ത മതവിശ്വാസിയും പറയുന്നത് ഭൂമി സൂര്യനെ ചുറ്റുന്നുമില്ല സ്വയം കറങ്ങുന്നുമില്ല എന്നാണ്. സൗദിയില്‍ നിന്നുള്ള ഒരു യുവ ഇസ്ലാമിക പണ്ഡിതനാണ് സത്യം മാലോകരറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കുന്നത്. യുവ മതപണ്ഡിതനായ ഷേയ്ക്ക് ബന്ദര്‍ അല്‍ ഖൈബരിയാണ് വിദ്യാര്‍ത്ഥികളോട് സംവദിക്കവെ ഇങ്ങനെ പറഞ്ഞത്. ഭൂമി ചലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഒരു കുട്ടി ചോദിച്ചു. ഭൂമി നിശ്ചലമാണെന്നായിരുന്നു മതപണ്ഡിതന്റെ എടുത്തടിച്ചതുപോലുള്ള മറുപടി.

അമ്പരന്നു നിന്ന കുട്ടിയോടും വിദ്യാര്‍ത്ഥികളോടും അദ്ദേഹം കാര്യ കാരണ സഹിതം തന്റെ വാദം വിശദീകരിക്കുകയും ചെയ്തു. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് ഒരാള്‍ വിമാനം കയറി ചൈനയിലേക്ക് പോകണം എന്ന് വിചാരിക്കുക. വിമാനം ആകാശത്ത് വെറുതേ നിന്നാല്‍ തന്നെ ചൈനയില്‍ എത്തില്ലേ എന്നാണ്ഭൂമി സ്വയം കറങ്ങുന്നില്ല എന്ന തന്റെ വാദത്തിന് ബലം നല്‍കാനായി അദ്ദേഹം പറഞ്ഞത്!!!. കൂടാതെ മറ്റൊരു വാദവും അയാള്‍ നിരത്തുന്നുണ്ട്, ഭൂമി കറങ്ങുന്നത് എതിര്‍ ദിശയിലാണെങ്കില്‍ അയാള്‍ ഒരിക്കലും ചൈനയില്‍ എത്തില്ലല്ലൊ, കാരണം ഭൂമി കറങ്ങുന്നതുകൊണ്ട് ചൈനയും അകന്നുപോകില്ലെ എന്നാണ് വിദ്വാന്‍ നിരത്തിയ മറ്റൊരു വിചിത്രമായ വാദം.

ചില മതപണ്ഡിതന്‍മാരുടെ വാക്കുകളും മതപുസ്തകത്തിലെ വാചകങ്ങളും ഒക്കെ തന്റെ വാദം ന്യായീകരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന്‍ ചന്ദ്രനിലെത്തിയ സംഭവമൊന്നും ഇദ്ദേഹം വിശ്വസിച്ചിട്ടില്ലത്രെ. അതൊക്കെ വ്യാജ വാര്‍ത്തകളാണെന്നാണ് ഇയാള്‍ പറയുന്നത്. മനുഷ്യന് അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് പണ്ഡിത ശ്രേഷ്ഠന്‍ വച്ചുകാച്ചിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :