കാഠ്മണ്ഡു/ഇസ്ലാമബാദ്|
jibin|
Last Modified ശനി, 25 ജൂലൈ 2015 (12:23 IST)
നേപ്പാളിലും പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. ഇരു സ്ഥലങ്ങളിലും ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയചകിതരായ പ്രദേശവാസികൾ വീടുകളിൽ നിന്നും പുറത്തേയ്ക്ക് ഓടി. പലരും വീടിന് വെളിയിലാണ് കഴിച്ചു കൂട്ടിയത്. ശനിയാഴ്ച പുലർച്ചെ 12.05ന് കാഠ്മണ്ഡുവിന് 75 കിലോമീറ്റർ കിഴക്ക് മാറി ഢോലാഖ ജില്ലയിലാണ് നേരിയ ചലനം അനുഭവപ്പെട്ടത്.
പാകിസ്ഥാനിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. ഇസ്ലാമബാദിന് വടക്ക് കിഴക്കുള്ള മാർഗല്ല കുന്നുകളാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ഇസ്ലാമബാദ്, റാവൽപിണ്ടി, പെഷവാർ, അബോട്ടാബാദ്, കിഴക്കൻ പഞ്ചാബ്, ഖൈബർ പഖ്തുങ്ഖാവ പ്രവിശ്യ എന്നിവിടങ്ങളിൽ ചലനം അനുഭവപ്പെട്ടു.