പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് നറുക്കെടുപ്പ്

വാഷിംഗ്‌ടണ്‍| Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (21:56 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് നറുക്കെടുപ്പ്. ഒക്ടോബര്‍ 28 ന് മാഡിസണ്‍ സ്‌ക്വയര്‍ സന്ദര്‍ശിക്കുന്ന നരേന്ദ്ര മോഡിയെ സ്വീകരിക്കാനാണ് നറുക്കെടുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അപേക്ഷകരുടെ എണ്ണം ഇപ്പോള്‍ തന്നെ 20,000 കഴിഞ്ഞതായാണ് കണക്ക്. അപേക്ഷിക്കുന്നവര്‍ക്കെല്ലാം പരിപാടിയിലേക്ക്‌ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ നറുക്കെടുപ്പ് സംവിധാനം പരീക്ഷിക്കുന്നത്. അപേക്ഷിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ ഇനി സീറ്റ്‌ ലഭിക്കുകയുള്ളൂ.




നരേന്ദ്ര മോഡിയുടെ മാഡിസണ്‍ സ്‌ക്വയര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കുറഞ്ഞത്‌ 70,000 പേരെങ്കിലും ഉണ്ടാവുമെന്നാണ്‌ ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ കണക്കൂകൂട്ടിയിരുന്നത്‌. എന്നാല്‍ അത്രയും ആളുകളെ ഉള്‍ക്കൊളളാന്‍ കഴിയുന്നത്ര വലിയ സ്‌റ്റേഡിയം ഇതുവരെ ലഭിച്ചിട്ടില്ല.

ഇപ്പോള്‍ ബുക്കുചെയ്‌തിരിക്കുന്ന മാഡിസണ്‍ സ്‌ക്വയറില്‍ കൂടിയാല്‍ 20,000 പേര്‍ക്കു മാത്രമാണ്‌ ഇരിപ്പിടം തയ്യാറാക്കാന്‍ സാധിക്കുക. എന്നാല്‍, തിങ്കളാഴ്‌ച വരെ ഇന്തോ-അമേരിക്കന്‍ സംഘടനകളില്‍ നിന്നും മതസ്‌ഥാപനങ്ങളില്‍ നിന്നും മാത്രമുളള അപേക്ഷകള്‍ 20,000 ല്‍ അധികമാണ്. തിങ്കളാഴ്‌ച മുതലാണ് പൊതുജനങ്ങളില്‍ നിന്നുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. സെപ്‌തംബര്‍ ഏഴ്‌ വരെയാവും സൗജന്യ ബുക്കിംഗ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :