അധ്യാപകദിനത്തില്‍ സ്കൂളുകളില്‍ മോഡിയുടെ പ്രസംഗം

തിരുവന്തപുരം:| Last Updated: ശനി, 30 ഓഗസ്റ്റ് 2014 (12:11 IST)
അധ്യാപകദിനമായി ആചരിക്കുന്ന സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം സ്‌കൂളുകളില്‍ കാണിക്കും.

ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.സെപ്തംബര്‍ അഞ്ചിന് വൈകിട്ട് 3 മുതല്‍ 4.45 വരെയാണ് പ്രസംഗം കാണിക്കുക.


പ്രസംഗം നിര്‍ബന്ധമായും എല്ലാ സ്കൂളുകളിലും സംപ്രേക്ഷണം ചെയ്യണമെന്നും പ്രസംഗം കഴിയുന്നതുവരെ വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി സമയക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ഉത്തരവ് പ്രകാരം പരിഭാഷക്ക് അനുയോജ്യരായ അധ്യാപകരെ കണ്ടെത്തേണ്ടതിന്‍റെയും അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതിന്‍റെയും ചുമതല അതത് സ്കൂളുകള്‍ക്കാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :