‘ഗുവാമില്‍ കൈ വച്ചാല്‍ മുന്‍പെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’- ട്രം‌പ്

വാഷിങ്‌‍ടണ്‍, ശനി, 12 ഓഗസ്റ്റ് 2017 (10:32 IST)

ഉത്തരകൊറിയെ വെല്ലുവിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രം‌പ്.  യുഎസ് സൈന്യം ആക്രമണത്തിന് സജ്ജമായെന്ന് ഇന്നലെ ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാല്‍ കൊറിയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണ് ട്രം‌പ് നയിക്കുന്നതെന്ന് ആരോപിച്ചു. 
 
ന്യൂജഴ്‌സിയിലെ ഗോൾഫ് റിസോർട്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന ട്രംപ്, അമേരിക്കന്‍ സൈനികസജ്ജതയെ രൂക്ഷമായ ഭാഷയിലാണ് വിശദീകരിച്ചത് ‘സൈനികപ്രതിവിധി സജ്ജമാണ്, ആസന്നമാണ്, ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാല്‍. കിം ജോങ് ഉന്‍ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷ’യെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
 
ട്രംപിന്റെ വാക്കുകളെ മയപ്പെടുത്തി സംസാരിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, നയതന്ത്ര മാർഗങ്ങളാണ് ഇപ്പോഴും സ്വീകാര്യമെന്നും യുദ്ധമാണ് വഴിയെങ്കില്‍ അതിന് സന്നദ്ധമാണെന്നും വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ ഉത്തര കൊറിയ ആദ്യ ആക്രമണം നടത്തിയാല്‍ ചൈന നിഷ്പക്ഷത പാലിക്കുമെന്നാണ് ഇന്നലെ ചൈനാ സർക്കാര്‍ പത്രം മുഖപ്രസംഗമെഴുതിയത്. 
 
അതേസമയം ‘ഗുവാമില്‍ എന്തു ചെയ്യുമെന്നു കാണട്ടെ. ഗുവാമില്‍ കൈ വച്ചാല്‍, മുൻപെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’–ന്യൂ ജഴ്‌സിയിൽ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അമ്മേരിക്ക വാഷിങ്ടന്‍ ഡോണൾഡ് ട്രം‌പ് ഉത്തര കൊറിയ America Wasington Donald Trump

വാര്‍ത്ത

news

ശീതളിനെ കാമുകന്‍ കുത്തിക്കൊന്നത് സംശയരോഗം കൊണ്ട് ! - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നാടിനെ നടുക്കുന്ന സംഭവമാണ് ഇന്നലെ കൊച്ചി ചെറായി ബീച്ചില്‍ നടന്നത്. പട്ടാപ്പകല്‍ യുവാവ് ...

news

അതിരപ്പിള്ളി പദ്ധതിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണം: ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിളളി ...

news

വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബിജെപി മന്ത്രി

വന്ദേമാതരം ഒരു വരിപോലും ചോല്ലാന്‍ കഴിയാതെ നാണം കെട്ട് ബിജെപി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ ...

news

നടിക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കേസെടുക്കും; പ്രസ്താവനകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍

കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ ...