നിങ്ങള്‍ അമേരിക്കയില്‍ നില്‍ക്കേണ്ടതില്ല; എട്ടിന്റെ പണിയേറ്റുവാങ്ങി ഇന്ത്യക്കാര്‍ - ഡിഎസിഎ റദ്ദാക്കി

നിങ്ങള്‍ അമേരിക്കയില്‍ നില്‍ക്കേണ്ടതില്ല; എട്ടിന്റെ പണിയേറ്റുവാങ്ങി ഇന്ത്യക്കാര്‍ - ഡിഎസിഎ റദ്ദാക്കി

 Donald Trump , DACA , Trump , America , India , Obama , ഡിഎസിഎ , ഡൊണാള്‍ഡ് ട്രംപ് , ഒബാമ ഭരണകൂടം , ട്രംപ്
വാഷിംഗ്‌ടണ്‍| jibin| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (17:00 IST)
ഒബാമ ഭരണകൂടം കൊണ്ടുവന്ന കുടിയേറ്റ നിയമമായ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. മതിയായ രേഖകളില്ലാതെ താമസിക്കുന്ന എട്ടു ലക്ഷത്തോളം കുടിയേറ്റക്കാരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിച്ചേക്കും.

ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000ൽ അധികം ഇന്ത്യക്കാർ അമേരിക്കയില്‍ നിന്നും തിരിച്ചു പോകേണ്ടതായി വരുമെന്ന് യുഎസിലെ ദക്ഷിണേഷ്യൻ വംശജരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘സൗത്ത് ഏഷ്യൻ അമേരിക്കൻസ് ലീഡിങ് ടുഗദർ’ (എസ്എഎഎൽടി) എന്ന സംഘടന വ്യക്തമാക്കി.

മതിയായ രേഖകളില്ലാതെ ചെറുപ്രായത്തില്‍ തന്നെ അമേരിക്കയിലെത്തിയവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയായിരുന്നു ഡിഎസിഎ. അമേരിക്കയില്‍ ജോലി ചെയ്യാനും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ പങ്കാളിയാകുന്നതിനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ ട്രംപ് റദ്ദു ചെയ്‌തിരിക്കുന്നത്.


ഡിഎസിഎ നിയമം തങ്ങള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് അമേരിക്കയിലെ ഒരു വിഭാഗം പെര്‍
വാദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ജനപിന്തുണ ആവശ്യപ്പെട്ടത്. അധികാരത്തിലെത്തിയാല്‍ ഡിഎസിഎ നിയമം നിര്‍ത്തലാക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :