ഇസ്രയേല്‍ -പാലസ്തീന്‍ സംഘര്‍ഷം രൂക്ഷം; മരണസംഖ്യ 180 കടന്നു

ജറുസലേം| Last Modified ചൊവ്വ, 15 ജൂലൈ 2014 (07:58 IST)
ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷം രൂക്ഷം. ഇസ്രയേലിന്റെ വ്യോമാക്രമണം ഒരാഴ്‌ച പിന്നിട്ടതോടെ 180 കടന്നു. ലക്ഷ്യമാക്കിയുള്ള ഇസ്രയേലിനെ പ്രതിരോധിക്കാന്‍ ഹമാസ്‌ ആളില്ലാവിമാനങ്ങള്‍(ഡ്രോണ്‍) ഉപയോഗിച്ചുള്ള പുതിയ പോര്‍മുഖം തുറന്നു‌. ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും പാലസ്തീന്‍ ജനതയെ സംരക്ഷിക്കണമെന്നും ഈജിപ്തിലെ കയ്റോയില്‍ ചേര്‍ന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ആവശ്യപ്പെട്ടു.

ഹമാസിന്‌ ആധിപത്യമുള്ള മേഖലയില്‍നിന്ന്‌ തീരദേശമേഖലയായ ആഷ്‌ഡോഡിനെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം വിഫലമാക്കിയെന്ന്‌ ഇസ്രായേല്‍ വ്യക്‌തമാക്കി. ഇസ്രായേലിന്‌ തിരിച്ചടി നല്‍കാന്‍ കൂടുതല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്‌ ഹമാസ്‌ സൈനിക കേന്ദ്രങ്ങളും സ്‌ഥിരീകരിച്ചു.

അതിനിടെ ഗാസ മുനമ്പില്‍നിന്ന്‌ ഒഴിഞ്ഞുപോകുന്നവരുടെ എണ്ണവും വര്‍ധിച്ചു. ആക്രമണത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്‌ടപ്പെടുന്നത്‌ പരമാവധി ഒഴിവാക്കാന്‍ ബെയ്‌റ്റ്‌ ലാഹിയയിലെ താമസക്കാരോട്‌ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആക്രമണഭീതിയില്‍ പതിനേഴായിരത്തോളം പേര്‍ യു.എന്‍. അഭയാര്‍ഥികേന്ദ്രങ്ങളിലേക്കു മാറിയതിനു തൊട്ടുപിന്നാലെ ഇസ്രയേല്‍ ഇവിടെ കനത്ത ആക്രമണം നടത്തുകയും ചെയ്‌തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :