ദമാസ്ക്കസ്|
jibin|
Last Updated:
തിങ്കള്‍, 28 ഏപ്രില്‍ 2014 (17:37 IST)
സിറിയയില്‍ ഇനിയും രാസായുധം അവശേഷിക്കുന്നുവെന്ന് സിഗ്രിഡ് കാഗ്. യുഎന്‍ നിയോഗിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനാണ് സിഗ്രിഡ് കാഗ്.
സിറിയയില്‍ രാസായുധങ്ങളുടെ വന്‍ ശേഖരമാണ് ഉള്ളത്. ഇവിടെ 1300 ടണ്‍ രാസായുധങ്ങള്‍ ഉണ്ടായിരുന്നു. ഇനി എട്ട് ശതമാനം കൂടി ബാക്കിയാണെന്നും അവര്‍ വ്യക്തമാക്കി.
അവശേഷിക്കുന്നവ നിര്‍വീര്യമാക്കാന്‍ സിറിയന്‍ സര്‍ക്കാരിന് ഉത്തരവ് നല്കി. ഇപ്പോള്‍ 92 ശതമാനം രാസായുധങ്ങളും നശിപ്പിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനകം മുഴുവന്‍ രാസായുധങ്ങളും ഇല്ലായ്മ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
അമേരിക്കയും റഷ്യയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് രാസായുധം നശിപ്പിക്കാന്‍ ദൗത്യ സംഘത്തെ നിയമിച്ചത്.