സിറിയയില്‍ കൊല്ലപ്പെട്ടത് ഒന്നരലക്ഷം ജനങ്ങള്‍

ബെയ്‌റൂട്ട്| WEBDUNIA| Last Modified ബുധന്‍, 2 ഏപ്രില്‍ 2014 (12:04 IST)
PRO
മൂന്നുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ഒന്നരലക്ഷത്തിലേറെപ്പേര്‍ മരിച്ചതായി മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍. ബ്രിട്ടന്‍ കേന്ദ്രമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ മൂന്നിലൊന്നും സാധാരണക്കാരാണെന്ന് പഠനം പറയുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാറിന്റെയുംപ്രതിപക്ഷത്തിന്റെയും പ്രതിനിധികളെ ഒന്നിച്ചിരുത്തി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.

ചര്‍ച്ചകള്‍ അടുത്തെങ്ങും പുനരാരംഭിക്കാനുള്ള സാധ്യതയില്ലന്ന് ഐക്യരാഷ്ട്രസഭ മധ്യസ്ഥസംഘം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :