അനു മുരളി|
Last Modified വെള്ളി, 10 ഏപ്രില്‍ 2020 (14:29 IST)
കൊവിഡ് 19 ലോകരാജ്യങ്ങളെ കാർന്നു തിന്നുകയാണ്. കൊവിഡ് തകർത്തെറിഞ്ഞത് അമേരിക്കയുടെ അഹങ്കാരം കൂടെയാണ്. ഏറ്റവും മികച്ച സംവിധാനങ്ങള്‍ തങ്ങള്‍ക്ക് മാത്രം കിട്ടണമെന്ന് നിര്‍ബന്ധമുള്ളവരാണ് അമേരിക്ക. എന്നാല്‍ ഇപ്പോൾ നിസഹായരായി നിൽക്കുകയാണിവർ.
കൊറോണ നാശം വിതച്ച രാജ്യങ്ങളിൽ മുൻപന്തിയിലാണ് അമേരിക്ക.
ലോകത്തില്‍ ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളത് അമേരിക്കയില്‍ ആണ്.
ലോകത്തിലെ രോഗബാധിതരുടെ അഞ്ചില്‍ ഒന്നും അമേരിക്കയില്‍ തന്നെ. 1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 16691 ആയി. രോഗാബാധിതരുടെ എണ്ണം 4685566 ആണ്. പതിനായിക്കണക്കിന് ആളുകള്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വേണ്ടത്ര പരിശോധന നടത്താതിരുന്നതാണ് കാര്യങ്ങൾ ഇത്ര വഷളാകാൻ കാരണമായത്.