അഭിറാം മനോഹർ|
Last Modified ശനി, 17 ഒക്ടോബര്‍ 2020 (09:06 IST)
ആദ്യഘട്ട വ്യാപനത്തേക്കാൾ തീവ്രമാണ് രണ്ടാം ഘട്ട വ്യാപനമെങ്കിലും മരണനിരക്ക് കുറവാണ് എന്നതാണ് ആശ്വാസം നൽകുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 10,010 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ
ഏറ്റവും ഉയർന്ന കണക്കാണിത്. നേരത്തെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് 8,804 ആണ്.
ആദ്യഘട്ട വ്യാപനത്തേക്കാൾ തീവ്രമാണ് രണ്ടാം ഘട്ട വ്യാപനമെങ്കിലും മരണനിരക്ക് കുറവാണ് എന്നതാണ് ആശ്വാസം നൽകുന്നത്.
കഴിഞ്ഞ ദിവസം 55 പേർ കൊവിഡ് മൂലം മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന മരണസംഖ്യ 900 ആയിരുന്നു. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 638 ആയി വര്‍ധിച്ചു.
അതേസമയം യൂറോപ്പ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. രോഗവ്യാപനം നിയന്ത്രിക്കാന്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഗവണ്മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശികമായി നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ആദ്യഘട്ട കൊവിഡ് വ്യാപനം യൂറോപ്പിൽ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയായിരുന്നു.36,427 പേരാണ് ആദ്യ ഘട്ടത്തിൽ ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.