ഇസ്താംബുള്‍|
Last Modified ബുധന്‍, 14 മെയ് 2014 (16:30 IST)
പടിഞ്ഞാറന്‍ തുര്‍ക്കിയിലെ മനിസ പ്രവിശ്യയിലെ സോമയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 201 ആയി.
200 പേരെ ഖനിയില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് മനിസ പ്രവിശ്യാ മേയര്‍ അറിയിച്ചു. നിരവധി തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് ഖനിയില്‍ 580 പേര്‍ ജോലി ചെയ്യുമ്പോഴാണ് സ്ഫോടനമുണ്ടായത്. വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ തകരാറാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക വിവരം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ടാനര്‍ യില്‍ഡീസ് മാധ്യമങ്ങളോട് പറഞ്ഞു.