ശവസംസ്‌ക്കാരത്തിന് ആളെ കൂട്ടാന്‍ സ്‌ത്രീകളുടെ നഗ്നനൃത്തം

ബീജിംഗ്‌| jibin| Last Modified ശനി, 25 ഏപ്രില്‍ 2015 (14:58 IST)
ഗ്രാമീണര്‍ ഒന്നടങ്കം ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനും കര്‍മ്മങ്ങളില്‍ ആളെ കൂട്ടാനും സ്‌ത്രീകളുടെ നഗ്നനൃത്തം ഉള്‍പ്പെടുത്തുന്ന നാട്ടുകാരുടെ രീതി ചൈനയുടെ സാംസ്‌ക്കാരിക മന്ത്രാലയത്തിന് തലവേദനയാകുന്നു. കുടുംബങ്ങള്‍ സംസ്‌ക്കാര ചടങ്ങുകളില്‍ നഗ്നനൃത്തം ഏര്‍പ്പെടുത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രാലയം പ്രസ്‌താവന ഇറക്കുകയും ചെയ്തു.

ശവസംസ്‌ക്കാര ചടങ്ങുകളില്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ അനേകര്‍ എത്തുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും കുടുംബത്തിന്റെ അന്തസ്സ്‌ പ്രശ്‌നമായിട്ടാണ്‌ ചൈനീസ്‌ ഗ്രാമങ്ങളില്‍ കരുതുന്നത്‌. ചടങ്ങുകളില്‍ ആളെ കൂട്ടാന്‍ നടത്തുന്ന നഗ്നനൃത്തം കാണാന്‍ ആളുകള്‍ ഒഴുകിയെത്തുന്നതോടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ഒരു പ്രത്യേക പരിവേഷം ലഭിക്കും. ആദ്യ കാലങ്ങളില്‍ ഓപ്പറകള്‍ ആയിരുന്നു പതിവ് രീതി പിന്നീട് അതിനോടുള്ള താല്‍പ്പര്യം എല്ലാവര്‍ക്കും കുറഞ്ഞതോടെ സിനിമാ പ്രദര്‍ശനത്തിലേക്കും പിന്നീട്‌ പാട്ടിനൊപ്പം നഗ്നനൃത്തവും ചേരുകയായിരുന്നു.

അടുത്തിടെ വടക്കന്‍ പ്രവിശ്യയായ ഹെബിയില്‍ നടന്ന ഒരു ചടങ്ങില്‍ ഇത്തരത്തില്‍ ആറു പേരുടെ നൃത്തപരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. കിഴക്കന്‍ പ്രവിശ്യയായ ജിയാംഗ്‌ സുവില്‍ മൂന്ന്‌ പേരുടെ വസ്‌ത്രം ഉരിഞ്ഞുള്ള നൃത്തവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഇതോടെയാണ് ചൈനീസ് സാംസ്‌ക്കാരിക മന്ത്രാലയം സ്‌ത്രീകളുടെ നഗ്നനൃത്തത്തിന് വിലക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :