ലാഹോര്|
സജിത്ത്|
Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (10:35 IST)
വിദേശ ‘ആക്രമണം’ ഉണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന് ചൈന. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നത നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ച്ചയിലാണ്
ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറി തീവ്രവാദി ആക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പുമായി ചൈന എത്തിയത്. നിരായുധരായ കശ്മീരികള്‍ക്കെതിരെയുള്ള(ഇന്ത്യയുടെ അധീനതയിലുള്ള കശ്മീര്‍) അതിക്രമങ്ങള്‍ക്ക് ഒരു തരത്തിലുള്ള ന്യായീകരണങ്ങളുമില്ല. അവിടത്തെ ജനതയുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി തര്‍ക്കം പരിഹരിക്കുകയാണ് വേണ്ടതെന്നും ചൈന അറിയിച്ചു.