യുഎസിന് ചൈനയുടെ മുന്നറിയിപ്പ്; അനാവശ്യ കാര്യങ്ങളില്‍ തലയിടരുത്

ഷാങ്ഹായ്| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (11:10 IST)
ഏഷ്യയുടെ പ്രശ്നങ്ങള്‍ ഏഷ്യക്കാഎര്‍ തന്നെ പരിഹരിക്കണം മൂന്നാം രാജ്യവുമായുള്ള സൈനിക ശാക്തീകരണം നമുക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുതകില്ല, അമേരിക്കയ്ക്ക് പരീക്ഷമായ മുന്നറിയിപ്പ് നല്‍കികൊണ്ട് ചൈനയുടെ നിര്‍ദ്ദേശം.

അയല്‍രാജ്യങ്ങള്‍ തമ്മിലുളള പരസ്പര ധാരണയും സഹകരണവും ഊര്‍ജിതപ്പെടുത്തുന്നതിനുവേണ്ടി ഷാങ്ഹായില്‍ വിളിച്ചുകൂട്ടിയ സിഐസിഎയുടെ നാലാമത് ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് ആണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.


ഏഷ്യയില്‍ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന അമേരിക്കക്കുള്ള ചൈനയുടെ മുന്നറിയിപ്പാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തി. ഏഷ്യയുടെ സുരക്ഷ അവര്‍ തന്നെ നോക്കണം. മറ്റുള്ളവര്‍ അതില്‍ തലയിടേണ്ട ആവശ്യമില്ല. അതേസമയം, ഭീകരവാദവും കടന്നുകയറ്റവും വിഭാഗീയതയും വെച്ചുപൊറുപ്പിക്കില്ലെന്നും ദൃഢവും ശാശ്വതവുമായ സുരക്ഷാ സഹകരണം രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ജിന്‍പിങ് ചൂണ്ടിക്കാട്ടി.

സൈനിക സഹകരണം ശക്തിപ്പെടുത്താന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങള്‍ വിദേശരാജ്യങ്ങളുമായി കൈകോര്‍ക്കേണ്ടതില്ളെന്ന് . . നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ നാം ഏഷ്യക്കാര്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതുണ്ട്.

40,000 കോടി ഡോളറിന്‍െറ പ്രകൃതിവാതകം ചൈനക്ക് വില്‍ക്കുന്ന നിര്‍ണായക വ്യാപാര കരാറില്‍ റഷ്യയും ചൈനയും ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ ചൈനീസ് പര്യടനവേളയിലാണ് കരാര്‍. 30 വര്‍ഷമാണ് കരാര്‍ കാലാവധി. പ്രകൃതി വാതക വിതരണത്തിനുവേണ്ടി 2004 മുതല്‍ ആരംഭിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :