ആറു വയസുകാരിയെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിച്ച അറുപതുകാരനായ ഇസ്‌ലാമിക പണ്ഡിതൻ അറസ്റ്റിൽ

മുഹമ്മദ് കരിം കുട്ടിയെ വിവാഹം ചെയ്‌തു ഒപ്പം താമസിപ്പിക്കുകയായിരുന്നു

   child marriage , marriage , muslim community , ഇസ്ലാമിക മതപണ്ഡിതൻ, വിവാഹം , മുഹമ്മദ് കരിം , പീഡനം, പൊലീസ്
കാബൂൾ| jibin| Last Updated: ശനി, 30 ജൂലൈ 2016 (16:43 IST)
ആറ് വയസുകാരിയെ വിവാഹം ചെയ്‌ത സംഭവത്തില്‍ അഫ്‌ഗാനിസ്ഥാനിലെ അറസ്‌റ്റില്‍. അഫ്‌ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലുള്ള അറുപതു വയസുകാരനായ മുഹമ്മദ് കരിം എന്ന മതപണ്ഡിതനാണ് കുട്ടിയെ വിവാഹം ചെയ്‌തത്.

മുഹമ്മദ് കരിം കുട്ടിയെ വിവാഹം ചെയ്‌തു ഒപ്പം താമസിപ്പിക്കുകയായിരുന്നു. പൊലീസ് കണ്ടെത്തുമ്പോള്‍ കുട്ടി മാനസികാഘാതത്തിലായിരുന്നു. ഭയന്നുവിറച്ച് കഴിഞ്ഞിരുന്ന പെണ്‍കുട്ടി ഇസ്ലാമിക മതപണ്ഡിതന്റെ പീഡനത്തെക്കുറിച്ചും തനിക്ക് ഭയമാണെന്നും പൊലീസിനോട് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ തനിക്ക് കുട്ടിയെ മതപരമായ നേർച്ചയായി നൽകിയതാണെന്നാണ് മുഹമ്മദ് കരിം പൊലീസിനോട് പറഞ്ഞത്. പ്രാഥമിക അന്വേഷണത്തില്‍ കരിം കുട്ടിയെ തട്ടികൊണ്ടുവന്ന് വിവാഹം കഴിക്കുകയായിരുന്നെന്ന് പൊലീസിന് വ്യക്തമായി. കുട്ടിയുടെ മാതാപിതാക്കളെ സംഭവം അറിയിച്ചു. കുട്ടിയെ ഘോറിൽ തന്നെയുള്ള വനിതാ അഭയ കേന്ദ്രത്തിലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :