മാര്‍പ്പാപ്പയെ ചട്ടം പടിപ്പിക്കാന്‍ ശ്രമിച്ച സുരക്ഷാ മേധാവിയെ പുറത്താക്കി

 ഫ്രാന്‍സിസ് മാര്‍പാപ്പ , ഡാനിയല്‍ ആന്‍രിഗിന , സ്വിസ് ഗാര്‍ഡുകള്‍
വത്തിക്കാന്‍| jibin| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (15:23 IST)
സുരക്ഷാ കാര്യങ്ങളില്‍ പുലര്‍ത്തുന്ന കര്‍ക്കശ നിലപാടുകളും, സഹപ്രവര്‍ത്തകരോട് സൈനിക മേധാവിയെ പോലെ പെരുമാറുകയും ചെയ്ത് വന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുരക്ഷാ മേധാവിയെ പുറത്താക്കി. മാര്‍പ്പാപ്പ തന്നെയാണ് സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്വിസ് ഗാര്‍ഡ്സിന്റെ മേധാവി ഡാനിയല്‍ ആന്‍രിഗിനെ ജോലിയില്‍ നിന്ന് പറഞ്ഞയച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇദേഹത്തിന്റെ കീഴുദ്യോഗസ്ഥനായിരിക്കും പുതിയ സുരക്ഷാ മേധാവിയാവുക.

2006ല്‍ ബെനഡിക്റ്റ് മാര്‍പാപ്പയാണ് ഡാനിയല്‍ ആന്‍രിഗിനെ സുരക്ഷാ മേധാവിയായി നിയമിച്ചത്. ഇയാളുടെ കീഴിലുള്ള 110 സ്വിസ് ഗാര്‍ഡുകളാണ് മാര്‍പാപ്പയുടെ സംരക്ഷണം നോക്കുന്നത്. സഹപ്രവര്‍ത്തകരോട് സൈനിക മേധാവിയെ പോലെ കര്‍ക്കശമായി പെരുമാറുന്നതും. മാര്‍പ്പാപ്പയുടെ സ്വാതന്ത്രത്തില്‍ അനാവശ്യമായി കൈക്കടത്തുന്നതും, വത്തിക്കാനിലെ തന്റെ ആഡംബര ഭവനം ഡാനിയില്‍ മോടി പിടിപ്പിച്ചതും മാര്‍പാപ്പയുടെ അനിഷ്ടത്തിനിടയാക്കിയിരുന്നു. ഈ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാവാം അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി സ്വിസ് ഗാര്‍ഡുകളാണ് മാര്‍പാപ്പയുടെ സുരക്ഷാ ചുമതല വഹിക്കുന്നത്.

ഡാനിയല്‍ ആന്‍രിഗിനെതിരെ സ്വിസ് റെഡ് ക്രോസും ആംനെസ്റ്റി ഇന്റര്‍നാഷണലും അന്വേഷണം നടത്തിവരികയായിരുന്നു. 2003ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡിനിടെ മനുഷ്യാവകാശ ലംഘനം നടത്തിയെന്നാണ് ഇയാള്‍ക്കീതിരെയുള്ള ആരോപണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :