വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുത്; മുന്നറിയിപ്പുമായി പൊലീസ്

വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Dubai , death , Police , accident ,  അപകടം ,  മരണം , ദുബായ് , പൊലീസ്
ദുബായ്| സജിത്ത്| Last Updated: ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:52 IST)
വാഹനാപകടങ്ങളില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുകയോ അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുതെന്നുമുള്ള മുന്നറിയിപ്പുമായി പൊലീസ്. വാഹനാപകടത്തില്‍ പരിക്കേറ്റ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് ഈ മുന്നറിയിപ്പ് നല്‍കിയത്.

അപകടം നടന്ന സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തകരെ വഴിതടയുന്നതിന് തുല്യമാണെന്നും പൊലീസ് സുരക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ അഹമ്മദ് അതീഖ് അബ്ദുല്ല ബൗര്‍ഗിബ അറിയിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ സീറ്റില്‍ നിന്നും വലിച്ചു നീക്കാന്‍ ശ്രമിക്കുമ്പോളായിരുന്നു അയാളുടെ നട്ടെല്ല് പൊട്ടി മരണം സംഭവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :